വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് ടയർ പൊട്ടിയാൽ ചെയ്യേണ്ട 6 കാര്യങ്ങൾ ഓർമ്മിപ്പിച്ച് സൗദി മുറൂർ
വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് ടയർ പൊട്ടിയാൽ ഡ്രൈവർ ചെയ്യേണ്ട 6 കാര്യങ്ങൾ ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് വിഭാഗം.
വാഹനത്തിലുള്ളവരുടെ സുരക്ഷയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാൻ ഈ 6 നിർദ്ദേശങ്ങൾ സഹായിക്കും. അവ താഴെ കൊടുക്കുന്നു.
വാഹനത്തിൻ്റെ ദിശ നിയന്ത്രിക്കാൻ സ്റ്റിയറിംഗ് വീൽ മുറുകെ പിടിക്കുക, ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ ഉയർത്തുക, എമർജൻസി സിഗ്നൽ ഓണാക്കുക.
അതോടൊപ്പം, ഈ സാഹചര്യത്തിൽ ബ്രേക്കിൽ കാൽ അമർത്തരുത്, റോഡ് വലത് വശത്ത് നിന്ന് കാലിയാണെന്ന് ഉറപ്പാക്കുക, തുടർന്ന് ക്രമേണ വാഹനവുമായി വലത് ട്രാക്കിലേക്ക് നീങ്ങുക എന്നിവയാണ് 6 നിർദ്ദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa