സൗദിയിൽ ഒരു തൊഴിലാളി സ്പോൺസർക്കെതിരെ പരാതി കൊടുത്താൽ അത് തൊഴിലാളിക്ക് ദോഷം ചെയ്യുമോ ? വിശദീകരണം നൽകി സ്പെഷ്യലിസ്റ്റ്
ജിദ്ദ: സൗദിയിൽ ഒരു തൊഴിലാളി അയാളുടെ തൊഴിലുടമക്കെതിരെ എന്തെങ്കിലും പരാതി മന്ത്രാലയത്തിനു നൽകിയാൽ അത് പിന്നീട് തൊഴിലാളിക്ക് ദോഷം ചെയ്യുമോ എന്ന സംശയത്തിന് ഹ്യൂമൻ റിസോഴ്‌സ് സ്പെഷ്യലിസ്റ്റ് ഫഹദ് അൽ ഷംസാൻ വിശദീകരണം നൽകി.
മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം, ജീവനക്കാർ അവരുടെ തൊഴിലുടമകളെക്കുറിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായ രഹസ്യാത്മകതയോടെ സ്വീകരിക്കുകയും അവരുടെ ജോലിക്ക് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നിരവധി മാർഗങ്ങൾ വഴി തൊഴിൽ നിയമ ലംഘനങ്ങളുടെ റിപ്പോർട്ടുകൾ നൽകാൻ മന്ത്രാലയം അനുവദിക്കുന്നു.
തൊഴിൽ വിപണി സമ്പ്രദായത്തെ അച്ചടക്കത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും ഫഹദ് അൽ ഷംസാൻ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa