മക്ക പ്രവിശ്യയിൽ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സാലിം ബിൻ സഈദ് അറബീഇ എന്ന സൗദി പൗരനെയാണ് അബ്ദുൽ മുഹ്സിൻ ബിൻ ഹുലൈൽ അസാഇദി എന്ന വ്യക്തിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ഉന്നത കോടതികൾ വിധിയെ ശരി വെക്കുകയും ചെയ്തു. തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – തിങ്കൾ – പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ രക്തം ചൊരിയുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും പരമാവധി ശിക്ഷ നൽകാനുള്ള സൗദി ഭരണകൂടത്തിന്റെ താത്പര്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa