സൗദി പൗരനെ കൈകൾ കെട്ടി, വായ മൂടിയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുല്ല ബിൻ അലി അസൈഹാത്തി എന്ന സൗദി പൗരനെയാണ് ഹസൻ ബിൻ ഇബ്രാഹീം അസബ് അ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ കൈകൾ കെട്ടി വായ മൂടി ശക്തമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേ സമയം സൗദിയിലേക്ക് ഹഷീഷ് കടത്തിയ രണ്ട് സൗദി പൗരന്മാരെയും ഇന്ന് ഈസ്റ്റേൺ പ്രൊവിൻസിൽ വധശിക്ഷക്ക് വിധേയരാക്കിയിയതായി മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa