സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്നത്തെ കാലാവസ്ഥ വ്യക്തമാക്കി നിരീക്ഷണ കേന്ദ്രം
ജിദ്ദ: ദേശീയ കാലാവസ്ഥാ കേന്ദ്രം സൗദി അറേബ്യയിലെ ഇന്നത്തെ പ്രതീക്ഷിക്കുന്ന കാലാവസ്ഥ വ്യക്തമാക്കി.
നജ്റാൻ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ ഇടത്തരവും ശക്തവുമായ മഴ തുടരുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. മഴ വെള്ളപ്പൊക്കത്തിനിടയാക്കിയേക്കും. ആലിപ്പഴ വർഷത്തിനും സജീവമായ കാറ്റും പൊടിയും ഉണ്ടാകാനും സാധ്യതയുണ്ട്.
റിയാദ്, ഖസീം, ഹായിൽ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴ നേരിയതായിരിക്കും, അത് തബൂക്ക് വരെ വ്യാപിച്ചേക്കാം, കൂടാതെ ജാസാൻ, അസീർ, അൽ ബാഹ, മക്ക, തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് നില നിൽക്കുന്നതിനാൽ നേരത്തെ സൗദി സിവിൽ ഡിഫൻസ് പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa