സൗദിയിൽ കഫീലിനെ ക്രൂരമായി കൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി
റിയാദിൽ കഫീലിനെ കൊന്ന കേസിൽ പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുൽ ഖാദർ അബ്ദുറഹ്മാനെയാണ് തന്റെ സ്പോൺസർ യുസുഫ് ബിൻ അബ്ദുൽ അസീസിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഹാസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന അബ്ദുൽ ഖാദർ സ്പോൺസറുടെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം നടത്തിയത്.
വാക്ക് തർക്കത്തെത്തുടർന്ന് സ്പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി മൃതശരീരം അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്കിലേക്കിടുകയായിരുന്നു.
സ്പോൺസറുടെ കുടുംബംഗങ്ങൾ തിരികെ വന്നപ്പോൾ അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് പ്രതിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa