Saturday, September 21, 2024
KeralaSaudi ArabiaTop Stories

എക്സ്പാട്രിയേറ്റ് മീഡിയ ഫോറം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊണ്ടോട്ടി: എക്സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം വർദ്ധിപ്പിക്കുതിനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങ് കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിദ സഹീർ ഉത്ഘാടനം ചെയ്തു

കഴിഞ്ഞ അധ്യാന വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹംന ഇ എ, സഫ്വ വട്ടപറമ്പൻ, നിബ ബഷീർ, ലുബാബ കെ ടി, ഹംദാൻ ഇ എം എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ന്യൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജീവിത വിജയം നേടണമെന്ന്  അനുമോദന ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചവർ പറഞ്ഞു

ശരീഫ് സാഗർ, കബീർ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂർ, ജിഹാദുദ്ധീൻ അരീക്കാടൻ, പി ഷംസുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. സി കെ മൊറയൂർ അധ്യക്ഷനായിരുന്നു. ബഷീർ തൊട്ടിയൻ സ്വാഗതവും ഹനീഫ ഇ എം നന്ദിയും പറഞ്ഞു.ഇശൽ ബഷീർ ഗാനം ആലപിച്ചു

വിദേശ രാജ്യങ്ങളിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പത്ര, ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചവരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്സ്പാട്രിയേറ്റ് മീഡിയ ഫോറം. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തികൊണ്ട് വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്