Saturday, September 21, 2024
Saudi ArabiaTop Stories

ഗാസയിലേക്കുള്ള സൗദിയുടെ സംഭാവന 185 മില്യൺ ഡോളർ കവിഞ്ഞു

സൗദി അറേബ്യ ഗാസയിലേക്ക് നൽകിയ സംഭാവനകളുടെ മൂല്യം 185 മില്യൺ ഡോളറിലധികം എത്തിയതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജി.

കിംഗ് സൽമാൻ സെൻ്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഗാസ മുനമ്പിലെ സാധാരണക്കാർക്ക് ജനകീയ പങ്കാളിത്തത്തോടെ ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.

കാമറൂണിൻ്റെ തലസ്ഥാനമായ യൗണ്ടേയിൽ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ്റെ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിൻ്റെ 50-ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

ഇസ്രായേൽ അധിനിവേശ സേന അന്താരാഷ്ട്ര പ്രമേയങ്ങളെയും നിയമങ്ങളെയും അവഗണിക്കുന്നു, ഇത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും നിരപരാധികളായ സാധാരണക്കാരുമാണ്. സുരക്ഷാ കൗൺസിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണം, മന്ത്രി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്