സൗദിയിൽ നാളെ മുതൽ ശരത്കാലാരംഭം
റിയാദ് : ജ്യോതിശാസ്ത്രപരമായി സെപ്തംബർ 1 ഞായറാഴ്ച, സൗദി അറേബ്യയിലെ ശരത്കാലത്തിൻ്റെ ആദ്യ ദിവസമാണെന്നും ഇത് വേനൽക്കാലത്തിൻ്റെ അവസാന ദിവസങ്ങളെ അടയാളപ്പെടുത്തുന്നതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.
“ശരത്കാലം മഴയുള്ളതും അസ്ഥിരവുമായിരിക്കും. ഈ വർഷത്തെ ശരത്കാല സീസണിൻ്റെ പ്രധാന സവിശേഷതകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും”.
“ജ്യോതിശാസ്ത്രപരമായി വേനൽക്കാലം സെപ്തംബറിന്റെ തുടക്കത്തിൽ തന്നെ അവസാനിക്കും , എന്നാൽ താപനിലയിലെ ഏറ്റക്കുറച്ചിലുകളും മർദ്ദ മൂല്യങ്ങളിലെ മാറ്റങ്ങളും കൊണ്ട് മാസത്തിൻ്റെ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു”. ഖഹ് താനി വ്യക്തമാക്കി.
അതേ സമയം, വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലും പേമാരിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa