സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: റിയാദിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
മഞ്ചേരി തുറക്കല്‍ ജുമാമസ്ജിദ് റോഡിലെ പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാന്‍ മോന്‍ (28) ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു ഇദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
പിതാവ്: മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംസീന. മക്കള്‍: ഹിന, ഹാദി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്‍, ബാബു മഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa