സൗദിയിൽ ഹഷീഷും ഖാത്തും സഹിതം ഇന്ത്യക്കാർ അറസ്റ്റിൽ
അസീർ: ഹഷീഷും 27 കിലോഗ്രാം ഖാത്തും സഹിതം മൂന്ന് ഇന്ത്യക്കാരെ അസീറിൽ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യുഷന് റഫർ ചെയ്തതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
താത്ക്കാലിക ലാഭം ലക്ഷ്യം വെച്ച് ഖാത്ത് അടക്കമുള്ള മയക്ക് മരുന്ന് ഗണത്തിൽ ഉൾപെടുത്തിയ നിരോധിത വസ്തുക്കൾ വിതരണം ചെയ്തതിനു മുമ്പും മലയാളികൾ അടക്കമുള്ളവർ പിടിക്കപ്പെട്ടിട്ടുണ്ട്.
പ്രലോഭനങ്ങളിൽ വീണോ, ആരുമറിയില്ലെന്ന ധൈര്യത്തിലോ ചെയ്യുന്ന ഇത്തരം കടത്ത് കേസുകളുടെ എല്ലാം അവസാനം മാസങ്ങളോളമുള്ള ജയിൽ വാസമാണെന്നത് പലരുടെയും അനുഭവമാണ്.
അത് കൊണ്ട് തന്നെ ഇത്തരം നുലാമാലകളിൽ പെട്ട് ഭാവി ജീവിതം തന്നെ അവതാളത്തിലാകാതിരിക്കാൻ കരുതൽ ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa