Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ സെപ്തംബറിൽ  മഴ പെയ്യാൻ സാധ്യതയുള്ള മേഖലകളും ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളും വ്യക്തമാക്കി ഹുസൈനി

സൗദി കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി സെപ്റ്റംബർ മാസത്തെ രാജ്യത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തി.

വേനൽക്കാലത്തിൻ്റെ അവസാനവും ശരത്കാലത്തിൻ്റെ ആരംഭവുമായ സെപ്തംബർ രാത്രിയിൽ സുഖകരവും പകൽ ചൂടുള്ളതുമാണ്.

രാജ്യത്തിൻ്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ സ്ഥിതി ശരത് കാലം യഥാർഥത്തിൽ ആരംഭിക്കുന്ന റബീഉൽ അവലിനോട് യോജിച്ച് വരും.

തണുത്ത സീസണിൽ ദിവസങ്ങൾ പുരോഗമിക്കുമ്പോൾ, ജലദോഷവും ഇൻഫ്ലുവൻസ രോഗങ്ങളും വർദ്ധിക്കും, എയർ കണ്ടീഷനിംഗ് ശ്രദ്ധിക്കണമെന്നും കൂളിംഗ്  കുറയ്ക്കണമെന്നും, രാത്രിയെ അപേക്ഷിച്ച് പകൽ കുറയുമെന്നും ഹുസൈനി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്