Sunday, September 22, 2024
Saudi ArabiaTop Stories

രാജ്യത്തെ ഒറ്റിക്കൊടുത്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദിൽ രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അബ്ദുല്ല ബിൻ അലി അശഹ്രി എന്ന സൗദി പൗരനെയാണ് സമൂഹത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ഭീകരപ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കിയത്.

വിചാരണക്കൊടുവിൽ സ്പെഷ്യൽ ക്രിമിനൽ കോർട്ട് പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ഇന്ന് -ഞായർ- പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

രാജ്യത്തിൻ്റെ സുരക്ഷയെ ഹനിക്കാനോ ഐക്യത്തെ അപകടത്തിലാക്കാനോ ശ്രമിക്കുന്നവരുടെ അടയാളങ്ങൾ വെട്ടിമാറ്റാനും സുരക്ഷ സ്ഥാപിക്കാനും നീതി നില നിർത്താനുമുള്ള താൽപര്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്