ഹറമിലെ ഫോട്ടോഗ്രാഫി; ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഓർമ്മപ്പെടുത്തൽ
മക്ക: ഹറമിലെ ഫോട്ടോഗ്രാഫി നിയന്ത്രണങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തി.
“അല്ലാഹുവിന്റെ അതിഥിക്ക് ഹാമിലെ തൻ്റെ സാന്നിധ്യത്തിൻ്റെ നിമിഷങ്ങൾ രേഖപ്പെടുത്താൻ അവകാശമുണ്ട്. എന്നാൽ അവൻ തൻ്റെ ചിത്രമെടുക്കുകയാണെങ്കിൽ അത് വേഗത്തിലും ഹറമിലെ വിശ്വാസികളെ ശല്യപ്പെടുത്താതെയും ആയിരിക്കണം”.
ഹറമിൽ പ്രവേശിക്കുമ്പോൾ മാന്യതയും ശാന്തതയും പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ഉപദേശിച്ചു.
അതേ സമയം, ഹറമിൽ ഭിന്നശേഷിക്കാർക്കായി 6 പ്രാർത്ഥനാ ഏരിയകൾ ഒരുക്കിയത് നേരത്ത പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa