കഫീലിന് മാസപ്പടി 500 റിയാൽ; ഒടുവിൽ ബിനാമി വേട്ടയിൽ പിടിയിൽ
മക്ക: ബിനാമി സ്ഥാപനം നടത്തുകയും സഹായം ചെയ്യുകയും ചെയ്ത കുറ്റത്തിന് ഒരു സൗദി വനിത യേയും ഇിജിപ്ഷ്യൻ വനിതയേയും മക്ക ക്രിമിനൽ കോർട്ട് ശിക്ഷിച്ചു.
സൗദി വനിതയുടെ പേരിൽ വനിതാ സലൂൺ സ്ഥാപിച്ച് അത് നടത്തി വരികയായിരുന്നു ഇിജിപ്ഷ്യൻ വനിത.
നിക്ഷേപക ലൈസൻസ് ഇല്ലാതെ സലൂൺ സ്വന്തം നിലയിൽ നടത്തിയ ഈജിപ്ഷ്യൻ വനിത, തന്റെ ബിനാമി ബിസിനസിനു സഹായം നൽകിയ സൗദി വനിതക്ക് മാസം 500 റിയാൽ എന്ന തോതിൽ പണം നൽകിയിരുന്നു.
ഇരുവർക്കുമെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും അതോടൊപ്പം ഇിജിപ്ഷ്യൻ വനിതക്ക് സൗദിയിലേക്ക് ജോലിക്ക് മടങ്ങി വരുന്നതിനെത്തൊട്ട് വിലക്കേർപ്പെടുത്തുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa