സൽമാൻ രാജാവിന്റെ സഹോദരി ലഥീഫ രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരി ലഥീഫ ബിൻ ത് അബ്ദുൽ അസീസ് രാജകുമാരി അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം ബുധനാഴ്ച റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് നടക്കും.
“അല്ലാഹുവിന്റെ കാരുണ്യവും മോക്ഷവും രാജകുമാരിയുടെ മേൽ ഉണ്ടാകട്ടെ, അവരെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടെ” – റോയൽ കോർട്ട് സന്ദേശത്തിൽ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa