വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ മുന്നറിയിപ്പ് ബോർഡുകളോ ചങ്ങലകളോ സ്ഥാപിക്കാൻ വീട്ടുടമസ്ഥന് അവകാശമുണ്ടോ? വിശദമായി അറിയാം
റിയാദ്: വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ സമീപത്തുള്ള വീട്ടുടമസ്ഥൻ മുന്നറിയിപ്പ് ബോർഡുകളോ ചങ്ങലകളോ സ്ഥാപിക്കുന്നത് സംബന്ധിച്ച് സൗദി ട്രാഫിക് ബോധവൽക്കരണ സ്‌പെഷ്യലിസ്റ്റ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ വദാഇ വിശദീകരണം നൽകി.
റോഡും തെരുവും എല്ലാവരുടെയും അവകാശമാണെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ വീടിന് മുന്നിൽ തടസ്സങ്ങൾ സ്ഥാപിക്കാൻ വീട്ടുടമസ്ഥന് അവകാശമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
”ഒരു വീട്ടുടമസ്ഥനും അത്തരം അടയാളങ്ങളോ ചങ്ങലകളോ പാർക്ക് ചെയ്യാൻ നിരോധിച്ചിരിക്കുന്ന മുന്നറിയിപ്പുകളോ കോണുകളോ മറ്റോ സ്ഥാപിക്കാൻ അവകാശമില്ല.”
”ഇത് സിസ്റ്റത്തിൻ്റെ ലംഘനമാണ്, മുനിസിപ്പാലിറ്റികൾ അത്തരം കാര്യങ്ങൾ കണ്ടാൽ അവ നീക്കം ചെയ്യണം, കാരണം ഈ റോഡും തെരുവുമെല്ലാം എല്ലാവരുടെയും പൊതു വഴിയാണ്” -അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa