സൗദിയിൽ അന്യായമായി പിരിച്ച് വിടൽ ഉണ്ടായാൽ ഒരു തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട രീതി അറിയാം
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 പ്രകാരം, സൗദി അറേബ്യയിൽ അന്യായമായി പിരിച്ചുവിടപ്പെടുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകേണ്ട രീതി താഴെ വ്യക്തമാക്കുന്നു.
അന്യായമായ പിരിച്ചുവിടൽ സംഭവിച്ചാൽ, നഷ്ടപരിഹാര തുക നിർണ്ണയിക്കാൻ തൊഴിലാളിയും തൊഴിലുടമയും തമ്മിൽ
ഒരു കരാർ ഉണ്ടെങ്കിൽ; അവർ തമ്മിലുള്ള ആ കരാർ ബാധകമാകും. ആ കരാറിൽ പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരം തൊഴിലാളിക്ക് ലഭിക്കും.
ഇനി, അന്യായമായ പിരിച്ചുവിടൽ നഷ്ടപരിഹാരം സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു കരാറും ഇല്ലെങ്കിൽ, നഷ്ടപരിഹാരം ഇനി പറയുന്ന രീതിയിൽ കണക്കാക്കുന്നു:
ഒരു നിശ്ചിതകാല കരാർ ഇല്ലെങ്കിൽ, തൊഴിലാളിയുടെ സേവനത്തിൻ്റെ ഓരോ വർഷത്തെയും 15 ദിവസത്തെ വേതനത്തിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം കണക്കാക്കും. ഇനി ഒരു നിശ്ചിതകാല കരാർ ഉണ്ടെങ്കിൽ, കരാറിൻ്റെ ശേഷിക്കുന്ന കാലയളവിലെ വേതനത്തിനു തുല്യമായ തുകയിൽ ഇത് കണക്കാക്കും.
അന്യായമായ പിരിച്ചുവിടലിനുള്ള നഷ്ടപരിഹാരം, നിശ്ചിതകാല കരാറിലായാലും അനിശ്ചിതകാല കരാറിലായാലും, തൊഴിലാളിയുടെ രണ്ട് മാസത്തെ ഫുൾ സാലറിയേക്കാൾ കുറവായിരിക്കരുത്.
എല്ലാ സാഹചര്യങ്ങളിലും, തൊഴിലാളിക്ക് ലഭിച്ച അവസാന വേതനത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്യായമായ പിരിച്ചുവിടൽ നഷ്ടപരിഹാരം കണക്കാക്കുന്നത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
✍️ജിഹാദുദ്ദീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa