വാഴപ്പഴത്തിനുള്ളിലാക്കി സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം തകർത്തു
റാബിഗ്: ഒരു പ്രധാന മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിൽ, റാബിഗ് കിംഗ് അബ്ദുല്ല തുറമുഖം വഴി 236 കിലോഗ്രാം കൊക്കെയ്ൻ കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ തകർത്തു.
വാഴപ്പഴത്തിന്റെ ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കൊക്കെയ്ൻ കടത്താനുള്ള ശ്രമം നടന്നത്.
സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് മയക്ക് മരുന്ന് കടത്ത് ശ്രമം തകർത്തത്.
അതേ സമയം ഈസ്റ്റേൺ പ്രൊവിൻസിൽ ഹഷീഷ് വിതരണം ചെയ്തിരുന്ന രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ടവർ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa