നജ്‌റാനിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
നജ്‌റാനിൽ കൊലക്കേസ് പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുല്ല ബിൻ സാലിം അസീഅരി എന്ന സൗദി പൗരനെയാണ് സാലിം ബിൻ മുഹ്സിൻ അസീഅരിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം കേസ് കോടതിക്ക് കൈമാറുകയും വിചാരണക്കൊടുവിൽ പ്രത്യേക കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
ശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa