ആരോഗ്യകരമായ നഗരം; താഇഫിൻ്റെ അക്രഡിറ്റേഷൻ ലോകാരോഗ്യ സംഘടന പുതുക്കി
ലോകാരോഗ്യ സംഘടന (WHO) നിശ്ചയിച്ചിട്ടുള്ള 80 മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം, തായിഫ് ഗവർണറേറ്റ് അതിൻ്റെ ഹെൽത്തി സിറ്റീസ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് രണ്ടാം തവണയും പുതുക്കി.
ഇതോടെ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സൗദി നഗരമായി താഇഫ് മാറി.
തായിഫിലെ പാർക്കുകൾ, നടപ്പാതകൾ, സ്‌കൂളുകൾ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ എന്നിവയിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ തുടങ്ങിയവയുടെ അന്തിമ വിലയിരുത്തലിനെ തുടർന്നാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
വിവിധ പ്രദേശങ്ങളിലായി 16 സർട്ടിഫിക്കറ്റുകൾ കൈവശം വെച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗര മാനദണ്ഡ നഗരങ്ങളുടെ ലിസ്റ്റിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa