Friday, November 22, 2024
SocialTop Stories

ഇരുപതുകളിൽ എടുക്കുന്ന ചില തീരുമാനങ്ങൾ നാൽപതാം വയസ്സിൽ പശ്ചാത്തപിക്കാൻ ഇടയാക്കിയേക്കാം

“ഒരു വ്യക്തി തൻ്റെ ഇരുപതുകളിൽ എടുക്കുന്ന ചില തീരുമാനങ്ങൾ അയാൾക്ക് നാൽപ്പതിലെത്തുമ്പോൾ പശ്ചാത്തപിക്കാൻ കാരണമായേക്കാമെന്ന് സൗദി മന:ശാസ്ത്ര ഗവേഷകൻ ഫഹദ് ബിൻ മുസ്‌ലിം അഭിപ്രായപ്പെട്ടു,

ഒരു ജോലി തിരഞ്ഞെടുക്കുന്നതോ ഭർത്താവിനെയോ ഭാര്യയെയോ തിരഞ്ഞെടുക്കുന്നതോ എല്ലാം ഈ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. കാരണം അവർ ആ തീരുമാനങ്ങൾ ആവേശത്തോടെയും കൃത്യമായ ആസൂത്രണമില്ലാതെയുമാണ് എടുത്തതെന്ന് പിന്നീടാണ് പലരും കണ്ടെത്തുന്നത്.

“നാല്പതുകളിലെ ഒരു വ്യക്തിയുടെ പശ്ചാത്താപത്തിൽ തൻ്റെ ചെറുപ്പത്തിൽ മറ്റുള്ളവർക്കായി ചെയ്ത ചില ത്യാഗങ്ങളും ഉൾപ്പെടുന്നുണ്ട്, അവ ശരിയായ തീരുമാനങ്ങളല്ലെന്ന് പിന്നീട് കണ്ടെത്താനാകും.

നിർഭാഗ്യകരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ആലോചനയുടെയും ആഴത്തിലുള്ള ചിന്തയുടെയും പ്രാധാന്യം ഇവയെല്ലാം ഊന്നിപ്പറയുന്നതായി ഫഹദ് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്