Friday, September 20, 2024
FootballTop Stories

ഒരേ ഒരു രാജാവ്; 900 ഗോളുകൾ; വികാരഭരിതനായി റൊണാൾഡോ;വീഡിയോ

ലോക ഫുട്ബോളിൽ 900 അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കോർഡ് നേടുന്ന ആദ്യത്തെ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇന്നലെ നാഷൻസ് ലീഗിൽ ക്രോയെഷ്യക്കെതിരെ പോർച്ചുഗലിനു വേണ്ടി റൊണാൾഡോ സ്കോർ ചെയ്തത് 900 – ആമത്തെ ഔദ്യോഗിക ഗോൾ ആയിരുന്നു.

പോർച്ചുഗലിനായി 131 ഗോളുകൾ നേടിയപ്പോൾ ക്ലബ് കരിയറിൽ  769 ഗോളുകൾ ആണ് റൊണാൾഡോ സ്കോർ ചെയ്തിട്ടുള്ളത്.

തന്റെ 900 -ആമത്തെ ഗോൾ ക്രോയെഷ്യൻ ഗോൾ വല കുലുക്കിയപ്പോൾ റോണാൾഡോ ഗ്രൗണ്ടിൽ മുട്ട് കുത്തിയിരുന്ന് വികാരഭരിതനാകുന്ന രംഗം മീഡിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

പുതു ചരിത്രം സൃഷ്ടിച്ച റൊണാൾഡോയുടെ ആ ഗോൾ കാണാം. വീഡിയോ


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്