സൗദിയിൽ സ്വദേശിയെയും വിദേശിയെയും വധശിക്ഷക്ക് വിധേയരാക്കി
റിയാദ് പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെയും മക്ക പ്രവിശ്യയിൽ കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനെയും ചൊവ്വാഴ്ച വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മുഹമ്മദ് ബിൻ സ്വായിൽ അഥബീത്തി എന്ന സൗദി പൗരനെയാണ് വാക്ക് തർക്കത്തെത്തുടർന്ന്, സൗദി പൗരൻ അബ്ദുല്ല അൽ ഉതൈബിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
അതേ സമയം സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ അലി അബൂബക്കർ എന്ന നൈജീരിയൻ പൗരനെയാണ് മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതികൾക്ക് വിചാരണ ശേഷം വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികളും ശരി വെച്ചത്തിനെത്തുടർന്ന് ആയിരുന്നു ശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa