സൗദി അറേബ്യയും ചൈനയും സംയുക്ത സഹകരണം വർധിപ്പിക്കും
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റിയാദിലുള്ള ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങും ബുധനാഴ്ച റിയാദിൽ നടന്ന ഉന്നതതല സൗദി-ചൈനീസ് സംയുക്ത സമിതിയുടെ നാലാമത് സെഷനിൽ സംയുക്താധ്യക്ഷത വഹിച്ചു.
കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിൻ്റെ വശങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയ, സുരക്ഷാ വശങ്ങൾ, വ്യാപാര അവസരങ്ങൾ, അതുപോലെ തന്നെ ഊർജ്ജം, നിക്ഷേപം, സംസ്കാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഏകോപന മേഖലകൾ തുടങ്ങിയവ സമിതി ചർച്ച ചെയ്തു.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. യോഗത്തിനൊടുവിൽ, സൗദി-ചൈനീസ് ഉന്നതതല സംയുക്ത സമിതിയുടെ നാലാമത്തെ സെഷൻ്റെ മിനുട്സിൽ കിരീടാവകാശിയും ലി ക്വിയാങ്ങും ഒപ്പുവച്ചു.
നേരത്തെ, റോയൽ കോർട്ടിൽ ചൈനീസ് പ്രധാനമന്ത്രിയെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa