സ്വതന്ത ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല; എം ബി എസ്
റിയാദ്: കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവർത്തിച്ചു.
ഷൂറ കൗൺസിലിൽ സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളുടെ പ്രധാന സവിശേഷതകൾ കിരീടാവകാശി വിശദീകരിച്ചു. സൗദി അറേബ്യയുടെ ആശങ്കകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഫലസ്തീൻ പ്രശ്നമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
“അന്തർദേശീയവും മാനുഷികവുമായ നിയമങ്ങളെ അവഗണിച്ച്, ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ അധിനിവേശ അതോറിറ്റിയുടെ കുറ്റകൃത്യങ്ങൾക്കെതിരായിള്ള രാജ്യത്തിൻ്റെ തിരസ്കരണവും ശക്തമായ അപലപനവും എം ബി എസ് ആവർത്തിച്ചു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം സൗദി അവസാനിപ്പിക്കില്ല, അത് സാക്ഷാതക്കരിക്കാതെ രാജ്യം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയുമില്ല. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് നന്ദി പറയുന്നു”: എംബിഎസ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa