ലെബനാൻ പേജർ സ്ഫോടനം; മലയാളി ബന്ധമെന്ന് റിപ്പോർട്ട്
ലെബനാനിൽ നടന്ന പേജർ സ്ഫോടനത്തിൽ മലയാളി ബന്ധമെന്ന് റിപ്പോർട്ട്. നോർവേ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്.
നോർവെ പൗരത്വമുള്ള വയനാട്ടുകാരൻ റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴിയാണ് പേജറുകൾക്ക് പണം കൈമാറിയതെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ റിൻസണിന്റെ കമ്പനി ഉൾപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലെബനാനിൽ പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ 39 കാരനായ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുന്നതിനിടെ,ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നോർവെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസണിന്റെ കമ്പനി പ്രവർത്തിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa