സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർ വർദ്ധിക്കുന്നു; പ്രധാനമായും പിടിക്കപ്പെടുന്നത് രണ്ട് രാജ്യക്കാർ
സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ട എറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 1226 വിദേശികൾ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 48% യമനികളും 51% എത്യോപ്യക്കാരും 1% മറ്റു രാജ്യക്കാരും ആണുള്ളത്.
അതേ സമയം 116 പേരെ അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചതിനും 4 പേരെ സൗദിയിലെ അനധികൃത നിയമ ലംഘകർക്ക് അഭയം കൊടുത്തതിനും പിടികൂടിയിട്ടുണ്ട്.
അതോടൊപ്പം, കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന പരിശോധനയിൽ 15,324 പേരെ പിടി കൂടിയതായും ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 9235 ഇഖാമ നിയമ ലംഘകർ ആണ്. 2317 പേർ തൊഴിൽ നിയമ ലംഘകരും 3772 പേർ അതിർത്തി നിയമ ലംഘകരുമാണ്. 11894 പേരെ നാട് കടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa