തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരനെ കൊലപ്പെടുത്തിയ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

വാക്ക് തർക്കത്തെ തുടർന്ന് സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഫിലിപൈനി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിക്കെതിരെയുള്ള വധ ശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

സുരക്ഷിതരായവരെ ആക്രമിക്കുകയോ രക്തം ചൊരിയുകയോ ചെയ്യുന്ന എല്ലാവരുടെയും മേൽ സുരക്ഷ സ്ഥാപിക്കാനും നീതി നേടാനും ദൈവീക വിധികൾ നടപ്പാക്കാനുമുള്ള രാജ്യത്തിൻ്റെ ഗവൺമെൻ്റിൻ്റെ താത്പര്യം സ്ഥിരീകരിക്കുന്നതാണ് ആഭ്യന്തര മന്ത്രാലയ തീരുമാനം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്