ജിദ്ദയിൽ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം തുറക്കാൻ ഇനി 42 മാസം ബാക്കി
ജിദ്ദ: ലോകത്തിലെ എറ്റവും വലിയ കെട്ടിടമാകാൻ പോകുന്ന ജിദ്ദ ടവറിന്റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ഏഴ് വർഷത്തോളമായി നിർത്തി വെച്ച നിർമ്മാണ പ്രവൃത്തികൾ ആണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.
ഒരു കിലോമീറ്റർ നീളം വരൂന്ന ലോകത്തെ എറ്റവും വലിയ ഈ കെട്ടിടത്തിന് 157 നിലകൾ ആണ് ഉണ്ടായിരിക്കുക.
7.2 ബില്യൺ റിയാൽ മുടക്കിൽ ബിൻ ലാദൻ കമ്പനിയുമായി യോജിച്ച് കിംഗ്ഡം ഹോൾഡിംഗ് കമ്പനി നിർമ്മിക്കുന്ന പദ്ധതി 2028 -ൽ പൂർത്തിയാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa