സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ശമ്പളമോ ടിക്കറ്റോ സർവീസ് മണിയോ ലഭിക്കാത്തവർക്ക് ആശ്വാസമായി പുതിയ ഇൻഷൂറൻസ് പദ്ധതി പ്രാബല്യത്തിൽ
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വിവിധ അവകാശങ്ങൾ കവർ ചെയ്യുന്നതിനുള്ള “ഇൻഷുറൻസ് പ്രൊഡ്ക്റ്റ്” എന്ന പുതിയ ഇൻഷൂറൻസ് പദ്ധതി ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വന്നു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ കവർ ചെയ്യലാണ് ലക്ഷ്യം.
ഒരു പ്രവാസിക്ക് പരമാവധി 18,500 റിയാൽ വരെയുള്ള പരിരക്ഷ ലഭ്യമാക്കുന്നു എന്നുള്ളതാണ് പുതിയ ഇൻഷുറൻസ് ഉൽപ്പന്നത്തിൻ്റെ പ്രത്യേകത.
വേതനങ്ങൾക്കും സർവീസ് മണിക്കും 17,500 റിയാൽ വരെയും തൊഴിലാളിയുടെ റിട്ടേൺ ടിക്കറ്റിനു 1000 റിയാൽ വരെയും ഇൻഷൂറൻസ് പ്രൊഡക്റ്റിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
പുതിയ പദ്ധതി തൊഴിലുടമകളിൽ നിന്ന് വേതനമോ സർവീസ് മണിയോ ടിക്കറ്റ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസമായേക്കുമെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa