സൗദിയിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത വിമാനക്കമ്പനികൾക്ക് 8.5 ദശലക്ഷം റിയാൽ പിഴ ചുമത്തി
സൗദി അറേബ്യയിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത വിമാനക്കമ്പനികൾക്ക് 8.5 ദശലക്ഷം റിയാൽ പിഴ ചുമത്തിയാതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
സിവിൽ ഏവിയേഷൻ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനങ്ങൾ പരിശോധിച്ച് 197 ലംഘനങ്ങൾ തീരുമാനത്തിലെത്തിയതായി അതോറിറ്റി വിശദീകരിച്ചു.
യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കാത്തതിന് വിമാനക്കമ്പനികൾക്ക് എതിരെ പുറപ്പെടുവിച്ച 177 ലംഘനങ്ങൾക്കാണ് മൊത്തം 8.5 ദശലക്ഷം റിയാൽ പിഴ ചുമത്തിയത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എയർ കാരിയറുകൾക്കെതിരെ പുറപ്പെടുവിച്ച 4 ലംഘനങ്ങൾക്ക് ഒന്നര ലക്ഷം റിയാലും പിഴ ചുമത്തി.
അതോറിറ്റിയുടെ നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ നിയന്ത്രണങ്ങളും അനുസരിക്കുന്നതിൽ ലൈസൻസുള്ള കമ്പനികളുടെ പരാജയത്തിന് 3 ലംഘനങ്ങൾ അതോറിറ്റി നിരീക്ഷിക്കുകയും അവർക്ക് 60,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റ് ലഭിക്കാതെ ഡ്രോണുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ള 4 നിയമലംഘനങ്ങൾക്ക് 25,000 റിയാലും പിഴയീടാക്കി.
അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, എക്സിക്യൂട്ടീവ് ചട്ടങ്ങൾ എന്നിവ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ പിഴ ചുമത്തുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa