സൗദിയിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; രണ്ടായിരത്തോളം വാഹനങ്ങൾക്കെതിരെ നടപടി
സൗദിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഭിന്ന ശേഷിക്കാർക്കായി പ്രത്യേകം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനായി സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി ഫീൽഡ് ക്യാമ്പയിൻ നടക്കുന്നുണ്ട്.
ക്യാമ്പയ്‌നിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 1921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ഈ പാർക്കിംഗ് ലോട്ടുകളിലെ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ട്രാഫിക് വകുപ്പുകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നടപടി.
ഈ വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് ലോട്ടുകളിൽ വാഹന ഉടമകൾ പാർക്ക് ചെയ്യുന്നത് നിയമ ലംഘനമാണെന്ന് ഭരണകൂടം വിശദീകരിച്ചു.
എല്ലാവർക്കും സുരക്ഷിതവും സുഖകരമായതുമായ ട്രാഫിക് അന്തരീക്ഷം കൈവരിക്കുന്നതിന് ഈ നിലപാടുകളെ മാനിക്കുകയും അവ ലംഘിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ഡിപ്പാർട്ടമെന്റ് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa