Thursday, November 21, 2024
Saudi ArabiaTop Stories

ഉമ്മു ഹസ്വാത്ത്; സഞ്ചാരികളെ ആകർഷിക്കുന്ന സൗദിയിലെ പ്രശസ്തമായ ശിലാരൂപം

സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ “ഉമ്മു ഹസ്വാത്ത്” പാറ ഭൂമിശാസ്ത്രപരമായ ലാൻഡ്‌മാർക്കുകളിലും വ്യതിരിക്തമായ ശിലാരൂപങ്ങളിലും ശ്രദ്ധേയമായ ഒന്നാണ്.

അറാർ അൽ-ജൗഫ് റോഡിൽ 55 കിലോമീറ്റർ പിന്നിട്ട് വാദി അറാറിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

“ഹസ്വാത്ത് അൽ-ഹൻളലിയ” എന്നും വിളിക്കപ്പെടുന്ന “ഉമ്മു ഹസ്വാത്ത്” ഈ മേഖലയിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ പാറക്കൂട്ടങ്ങളിലൊന്നാണെന്നും അതിൻ്റെ വലിപ്പം കൊണ്ട് വ്യതിരിക്തമാണെന്നും അമാൻ പരിസ്ഥിതി സൊസൈറ്റിയുടെ തലവൻ നാസർ അൽ-മുജല്ലദ് വ്യക്തമാക്കുന്നു.

ഇതിന്റെ ഉയരം 6 മുതൽ 7 മീറ്റർ വരെയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള തുറന്ന കാലാവസ്ഥയും മണ്ണൊലിപ്പ് ഘടകങ്ങളും ഫലമായി സാധാരണയായി രൂപം കൊള്ളുന്ന സെഡിമെന്ററി പാറകളാണിതെന്നും നാസർ മുദല്ലജ് പറഞ്ഞു,

ഏതുനിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഈ സ്ഥലങ്ങൾ സംരക്ഷിക്കണമെന്നും അവയിൽ കൈകടത്തരുതെന്നും മുജല്ലദ് സന്ദർശകരോട് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്