മദീന പള്ളി സന്ദർശിക്കുന്നവർ ശ്രദ്ധിക്കുക; പെർമിറ്റിൽ രേഖപ്പെടുത്തിയ സമയം പാലിക്കണമെന്ന് മന്ത്രാലയം
മദീന പള്ളി സന്ദർശിക്കുന്നവർ റൗദാ ശരീഫിൽ പ്രാർത്ഥിക്കാൻ മുൻകൂട്ടി അനുമതി കരസ്ഥമാക്കണമെന്നും, അനുമതിയിൽ രേഖപ്പെടുത്തിയ സമയം പാലിക്കണമെന്നും ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിശുദ്ധ മസ്ജിദിൽ പ്രാർത്ഥിക്കുക എന്നത് പലരുടെയും സ്വപ്നമാണ്, പള്ളിയിൽ എത്തുന്നതിന് മുമ്പ് പെർമിറ്റ് നേടുന്നത് നിങ്ങൾക്ക് അവസരം ഉറപ്പു നൽകുകയും, നിങ്ങളുടെയും മറ്റുള്ളവരുടെയും പ്രവേശനം സുഖമമാക്കുകയും ചെയ്യും.
നുസുക്, തവക്കൽന എന്നീ ആപ്ലിക്കേഷനുകളിലൂടെ എളുപ്പത്തിൽ റൗദ ശരീഫിൽ പ്രാർത്ഥിക്കാനുള്ള പെർമിറ്റ് കരസ്ഥമാക്കാം.
എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ ആത്മീയ അനുഭവം ഉറപ്പാക്കാൻ സന്ദർശകർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, പെർമിറ്റ് അനുസരിച്ച് കൃത്യസമയത്ത് എത്തിച്ചേരണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa