Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ വിവാഹ ധനസഹായം 72,000 റിയാലായി ഉയർത്തി

സൗദിയിൽ വിവാഹ ധനസഹായം 60,000 റിയാലിൽ നിന്ന് 72,000 റിയാലായി ഉയർത്തിയതായി സോഷ്യൽ ഡെവലപ്‌മെൻ്റ് ബാങ്ക് വെളിപ്പെടുത്തി.

തിരിച്ചടവ് കാലാവധി 4 വർഷം വരെയാണെന്നും ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾക്കനുസൃതമായി മരണം സംഭവിച്ചാൽ ഇളവ് നൽകുമെന്നും ബാങ്ക് വിശദീകരിച്ചു.

അപേക്ഷകൻ്റെ പ്രായം 18 വയസ്സിൽ കുറയരുതെന്നും 70 വയസ്സിൽ കൂടരുതെന്നും മാസവരുമാനം 14,500 സൗദി റിയാലിൽ കവിയരുതെന്നും വിവാഹം ആദ്യമായിരിക്കണമെന്നും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.

യോഗ്യതയുള്ള കോടതി സാക്ഷ്യപ്പെടുത്തിയ, രണ്ടു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഒരു ഔദ്യോഗിക വിവാഹ കരാർ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ഭാര്യയെ കുടുംബ രജിസ്റ്ററിൽ ചേർക്കണമെന്നും നിബന്ധനയുണ്ട്. വിവാഹ കരാർ കണക്കാക്കുന്നതിനുള്ള അംഗീകൃത തീയതി ഗ്രിഗോറിയൻ തീയതിയാണ്, അപേക്ഷ സമർപ്പിച്ച തീയതി മുതലാണ് വിവാഹ കരാറിൻ്റെ ദൈർഘ്യം കണക്കാക്കുന്നത്.

വിവാഹിതരാകാൻ പോകുന്ന യുവാക്കളെ പിന്തുണയ്‌ക്കുക, അവരുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുക, കുടുംബവും സാമൂഹികവുമായ സ്ഥിരത കൈവരിക്കുന്നതിന് സംഭാവന ചെയ്യുക എന്നിവയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa