ഇഖാമ പുതുക്കാൻ വൈകിയാൽ പിഴയീടാക്കുന്നത് മൂന്ന് ദിവസത്തിന് ശേഷമെന്ന് ഓർമ്മിപ്പിച്ച് സൗദി ജവാസാത്ത്
സൗദിയിൽ ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തുന്നതിനുള്ള പിഴ അതിൻ്റെ കാലാവധി കഴിഞ്ഞ് 3 ദിവസത്തിന് ശേഷമാണ് ചുമത്തുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.
അതായാത് ഇഖാമയുടെ കാലാവധി കഴിഞ്ഞാലും വീണ്ടും മൂന്ന് ദിവസം കൂടി പിഴയില്ലാതെ ഇഖാമ പുതുക്കാൻ അവസരമുണ്ട് എന്നർത്ഥം.
ആദ്യമായിട്ടാണ് പുതുക്കുന്നതിന് കാല താമസം വരുത്തുന്നത് എങ്കിൽ 500 റിയാലും, ആവർത്തിച്ചാൽ 1000 റിയാലുമാണ് പിഴയീടാക്കുക.
ജവാസാത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ സംശയം ഉന്നയിച്ച ആൾക്കുള്ള മറുപടിയായിട്ടാണ് ജവാസത്തിന്റെ വിശദീകരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa