Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ മാലിന്യങ്ങൾ കത്തിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ; വൻ തുക പിഴ ലഭിക്കാവുന്ന കുറ്റം

സൗദിയിൽ പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച ഇന്ത്യക്കാരനെ എൻവയോൺമെൻ്റൽ സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്‌സ് അറസ്റ്റ് ചെയ്തു.

കിഴക്കൻ പ്രവിശ്യയിൽ കാർഷിക മാലിന്യങ്ങൾ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്തു എന്ന കേസിലാണ് അറ്റസ്റ്റ്.

കോൺക്രീറ്റ് സാമഗ്രികൾ ഇറക്കി മണ്ണിനെ നശിപ്പിച്ച കേസിൽ മറ്റൊരു ഇന്ത്യക്കാരൻ മദീനയിൽ അൽപ ദിവസം മുൻപ് അറസ്റ്റിലായിരുന്നു.

നേരിട്ടോ അല്ലാതെയോ മണ്ണിനെ ദോഷകരമായി ബാധിക്കുയും, മലിനമാക്കുകയും, പ്രകൃതിയെ നശിപ്പിക്കുകായും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് 10 ദശലക്ഷം റിയാൽ വരെയാണ് പിഴ.

സമാനമായ സംഭവങ്ങൾ ശ്രദ്ദയിൽ പെട്ടാൽ മക്ക, റിയാദ്, അൽ-ഷർഖിയ എന്നീ മേഖലകളിൽ (911) എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിൽ (999), (996) എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa