സ്ത്രീകൾക്കും, പുരുഷന്മാർക്കും റൗദ ശരീഫ് സന്ദർശിക്കാനുള്ള സമയം വ്യക്തമാക്കി ഹറമൈൻ അതോറിറ്റി
മദീനയിലെ പ്രവാചകന്റെ (സ) പള്ളിയിൽ പോകുന്നവർക്ക് റൗദ ശരീഫ് സന്ദർശിക്കുന്നതിനും, പ്രാർത്തിക്കുന്നതിനുമുള്ള സമയം ജനറൽ അതോറിറ്റി ഫോർ ഹറമൈൻ വ്യക്തമാക്കി.
പരിമിതമായ സ്ഥലവും, വിശാസികളുടെ ബാഹുല്യവും കാരണം, നുസ്ക് ആപ്ലിക്കേഷൻ വഴി മുൻകൂർ റിസർവേഷൻ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ വിശ്വാസികൾക്ക് റൗദ ശരീഫ് സന്ദർസഹിക്കാനും, പ്രാർത്ഥിക്കാനും അവസരമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് ബുക്കിംഗ് നിര്ബന്ധമാക്കിയിരിക്കുന്നത്.
പുരുഷന്മാർക്ക് രണ്ടു ഘട്ടങ്ങളിലായി റൗദ ശരീഫ് സന്ദർശിക്കാം ആദ്യത്തേത് രാത്രി 12:30 മുതൽ സുബഹി നമസ്കാരം വരെയും, രണ്ടാമത്തേത് രാവിലെ 11:30 മുതൽ ഇശാ നമസ്കാരം വരെയുമാണ്.
സ്ത്രീകളുടെ സന്ദർശന സമയം രാവിലെ 5:30 മുതൽ രാവിലെ 11 വരെയും, രാത്രി 9:30 മുതൽ അർദ്ധരാത്രി 12 വരെയാണെന്നും അതോറിറ്റി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa