സൗദിയിൽ വാടക കരാറിലേർപ്പെടുമ്പോൾ വെള്ളം വൈദ്യുതി ബില്ലുകൾ ഉപഭോക്താവുമായി ബന്ധിപ്പിക്കണമെന്ന് ഈജാർ
സൗദിയിൽ വാടക കരാർ രേഖപ്പെടുത്തുമ്പോൾ സാമ്പത്തിക തർക്കങ്ങൾ കുറക്കുന്നതിനായി വൈദ്യുതി, വെള്ളം എന്നീ സേവനങ്ങൾ ഉപഭോക്താവുമായി ബന്ധിപ്പിക്കണമെന്ന് ഈജാർ.
സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയും സൗദി വാട്ടർ അതോറിറ്റിയും വൈദ്യുതി, ജല സേവന ദാതാക്കളോട് മീറ്റർ ഡോക്യുമെൻ്റ് ചെയ്യുന്നതിനും, യഥാർത്ഥ ഗുണഭോക്താവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ നിർദ്ദേശിച്ചു.
യഥാർത്ഥ ഗുണഭോക്താവിന് സാമ്പത്തിക ബാധ്യത കൈമാറുന്നതും വാടക പ്രക്രിയയിലെ കക്ഷികൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ കുറയ്ക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത് പ്രകാരം റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന വാടകക്കരാർ നൽകുമ്പോൾ വെള്ളം, വൈദ്യുതി മീറ്റർ ഡാറ്റ പുതിയ വാടകക്കാരനുമായി ലിങ്ക് ചെയ്യപ്പെടും, കരാർ കാലാവധിയുടെ അവസാനത്തിൽ വാടകക്കാരൻ്റെ ഐഡൻ്റിറ്റിയിലേക്കുള്ള മീറ്ററിൻ്റെ ലിങ്ക് അവസാനിക്കും.
ഗുണഭോക്താവും സേവന ദാതാവും തമ്മിലുള്ള ആശയവിനിമയ പ്രക്രിയ സുഗമമാക്കാനും, അറ്റകുറ്റപ്പണി അറിയിപ്പുകൾ അപേക്ഷകനിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും.
അതിനു പുറമെ ഇൻവോയ്‌സുകൾ നൽകുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും അവ യഥാർത്ഥ ഗുണഭോക്താവിലേക്ക് എത്താത്തതിൻ്റെ കാരണങ്ങളെ മറികടക്കുന്നതിനും ഇത് സഹായിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa