Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശി വൽക്കരണം നടപ്പാക്കുന്നു

സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് ഉയർത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, സ്വകാര്യ മേഖലയിലെ നാല് ഹെൽത്ത് പ്രൊഫഷനുകളിലാണ് സൗദിവൽക്കരണ തോത് ഉയർത്താൻ തീരുമാനിച്ചത്.

രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്കുള്ളിലാണ് ഈ തീരുമാനങ്ങൾ.

തീരുമാനപ്രകാരം മെഡിക്കൽ ലബോറട്ടറി പ്രൊഫഷനിൽ 70%, റേഡിയോളജിയിൽ 65%, ന്യൂട്രീഷനിൽ 80%, ഫിസിയോ തെറാപ്പി 80% എന്നിങ്ങനെയാണ് സൗദിവൽക്കരണ തോത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത് നടപ്പിലാക്കുക . 2025 ഏപ്രിൽ 17 ന് ഒന്നാം ഘട്ടം ആരംഭിക്കും, ആറ് മാസത്തിന് ശേഷം 2025 ഒക്ടോബർ 17 ന് രണ്ടാം ഘട്ടവും നടപ്പിലാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa