ശക്തമായ പരിശോധന; 1,800 സ്ത്രീകളടക്കം സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 22,000 നിയമലംഘകർ
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിൽ 21,971 നിയമ ലംഘകർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 1,890 പേർ സ്ത്രീകളാണ്.
ഒക്ടോബർ 10 മുതൽ 16 വരെ ഒരാഴ്ചക്കാലം രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
ഇതിൽ 13,186 താമസ രേഖാ നിയമം ലംഘിച്ചവരും, 5,427 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും, 3,358 പേർ തൊഴിൽ വ്യവസ്ഥ ലംഘിച്ചവരുമാണ്.
നിയമലംഘകരെ വാഹനത്തിൽ കൊണ്ടുപോകുകയും, അഭയം നൽകുകയും, ജോലി നൽകുകയും ചെയ്ത 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa