ബെയ്ത് ലാഹിയയിൽ വീടുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം; 73 പേർ കൊല്ലപ്പെട്ടു
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിരവധി പേർ തകർന്നു കിടക്കുന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ മേധത് അബ്ബാസ് പറഞ്ഞു.
ഇത് വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിൻ്റെയും യുദ്ധമാണ്. അധിനിവേശ സേന ബൈത്ത് ലാഹിയയിൽ ഭയാനകമായ കൂട്ടക്കൊലയാണ് നടത്തിയതെന്ന് ഹമാസ് മീഡിയ ഓഫീസ് പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷൻ, ഇൻ്റർനെറ്റ് സേവനങ്ങൾ രണ്ടാം ദിവസവും വിച്ഛേദിച്ചതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയാണെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa