Saturday, November 23, 2024
Saudi ArabiaTop Stories

മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്ത രണ്ടു പൗരന്മാരെ സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കി

മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്ത രണ്ടു പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു.

ഭീകരസംഘടനയിൽ ചേരൽ, അതിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ തല അൽ-ഷെഹ്‌രി, ഒമർ ബിൻ ദാഫർ ബിൻ അലി അൽ-ഷെഹ്‌രി എന്നീ പൗരന്മാരെ വധശിക്ഷക്ക് വിധേയനാക്കിയത്.

ഇതിന് പുറമെ ആയുധങ്ങൾ സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ക്രിമിനൽ പ്രവൃത്തികൾ, നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുചേരൽ എന്നീ പ്രവൃത്തികളിലും പ്രതികൾ ഏർപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa