Thursday, November 7, 2024
Middle EastTop Stories

ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ ടെൽ അവീവിൽ ഉഗ്ര സ്ഫോടനം; മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ സൈന്യം

ഇസ്രായേലിന് നേരെ നിരവധി റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി ഹിസ്ബുള്ള.

ഹിസ്ബുള്ളയുടെ ഡ്രോണുകൾ ടെൽഅവീവിൽ പതിച്ചതായും ഉഗ്ര സ്ഫോടനം ഉണ്ടായതായും റിപോർട്ടുണ്ട്, എന്നാൽ ഇസ്രായേൽ സൈന്യം സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഇസ്രയേലിന്റെ അയേൺ ഡോമിനെ മറികടന്ന് ഡ്രോൺ ടെൽ അവീവിനെ ലക്ഷ്യമാക്കി പറന്നു പോകുന്ന വീഡിയോ ചില ഇസ്രയേലികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

റോക്കറ്റുകളിൽ ചിലത് ഇസ്രയേലിന്റെ എയർ ഡിഫൻസ് സിസ്റ്റത്തിന്റെ കണ്ണ് വെട്ടിച്ച് ഹൈഫയിലെ നേവൽ ബേസിലും, ഇന്റലിജൻസ് ബേസിലും പതിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa