Thursday, May 22, 2025
Saudi ArabiaTop Stories

സൗദിയിലേക്ക് മയക്കു മരുന്ന് കടത്തിയ അഞ്ച് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി

സൗദിയിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിൽ മക്കയിലും, മദീനയിലുമായി അഞ്ച് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി.

നാല് യെമൻ പൗരന്മാരെ മദീനയിൽ വെച്ചും ഒരു പാകിസ്ഥാൻ സ്വദേശിയെ മക്കയിൽ വെച്ചുമാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

മയക്കുമരുന്ന് കേസിൽ പിടിയിലായ അഞ്ചുപേർക്കുമെതിരെയുള്ള കുറ്റം തെളിയുകയും കോടതി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa