അറബ് ലോകത്തെ ഏറ്റവും വലിയ ധനികനെന്ന പദവിയിൽ തിരിച്ചെത്തി വലീദ് രാജകുമാരൻ; മറ്റു അഞ്ച് അതിസമ്പന്നരെ പരിചയപ്പെടാം
ബ്ലൂംബെർഗ് സൂചിക പ്രകാരം അതിസമ്പന്നരായ അറബികളുടെ സമ്പത്ത് 2024-ൽ 64 ബില്യൺ ഡോളറായി ഉയർന്നു,
സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ധനികർ ആണ് പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ചത്.
വലീദ് ബിൻ തലാൽ രാജകുമാരൻ (സൗദി അറേബ്യ) ആണ് സമ്പന്നരായ അറബികളിൽ ഒന്നാമത്. 17.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
സുലൈമാൻ അൽ ഹബീബ് (സൗദി അറേബ്യ) ആണ് രണ്ടാം സ്ഥാനത്ത്. 11.5 ബില്യൺ ഡോളർ ആണ് ആസ്തി.
അബ്ദുല്ല അൽ ഗുറൈർ (യുഎഇ) 9.4 ബില്യൺ ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.
നാസ്വിഫ് സാവിരിസ് (ഈജിപ്ത്) 9.0 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്.
മുഹമ്മദ് അൽ അമൂദി (സൗദി അറേബ്യ) 8.9 ബില്യൺ ഡോളർ ആസ്തിയുമായി അഞ്ചാം സ്ഥാനത്താണ്.
നജീബ് സാവിരിസ് (ഈജിപ്ത്) 7.4 ബില്യൺ ഡോളർ സമ്പത്തുമായി ആറാം സ്ഥാനത്തുമുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa