Thursday, April 10, 2025
Middle EastTop Stories

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇറാൻ വെളിപ്പെടുത്തി

ഇന്ന് പുലർച്ചെ ഇറാനെതിരായി ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ഫലമായി തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം വെളിപ്പെടുത്തി.

പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ തങ്ങൾക്കുണ്ടായിട്ടുള്ളൂ എന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ മിസൈലുകളിൽ ഭൂരിഭാഗവും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു.

അതേ സമയം സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ടെന്നും അതിന് തങ്ങൾ ബാധ്യസ്ഥരാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു,

ഇറാനിലെ ജനവാസ കേന്ദ്രങ്ങളും, പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങളും ഒഴിവാക്കിയിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇത് ഇറാനെ കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന് കരുതിയിട്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa