സൗദിയിൽ ജോലി സ്ഥലത്ത് നിങ്ങൾ ആക്ഷേപിക്കപ്പെട്ടാൽ എന്ത് ചെയ്യും ?വ്യക്തമാക്കി മന്ത്രാലയം
ജോലി സ്ഥലത്ത് വെച്ച് ആക്ഷേപിക്കപ്പെട്ടാൽ എന്ത് ചെയ്യും എന്ന സംശയത്തിന് സൗദി മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകി. തൊഴിലിടത്തിൽ പെരുമാറ്റ ചട്ട ലംഘനങ്ങൾ ഉണ്ടായാൽ തൊഴിലാളിക്ക് അത് റിപ്പോർട്ട് ചെയ്യാനുള്ള അവസരമുണ്ട് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ആപ്പ് വഴിയാണ് ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
https://apps.apple.com/sa/app/hrsd/id1559882070?l= എന്ന ലിങ്ക് വഴി ആപ് സ്റ്റോറിൽ നിന്നും https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്ക് വഴി പ്ലേ സ്റ്റോറിൽ നിന്നും മന്ത്രാലയത്തിന്റെ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സൗദിയിൽ ഒരു തൊഴിലുടമ, തന്റെ തൊഴിലാളിയെ നിന്ന് കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിച്ചാലും ഇതേ രീതിയിൽ പരാതി നൽകാമെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa