സൗദിയിൽ മാതാപിതാക്കളെ കുത്തിക്കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
ജിദ്ദ: തന്റെ മാതാപിതാക്കളെ കുത്തിക്കൊന്ന പ്രതിയെ മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുൽ മുഹ്സിൻ മസ് ഊദ് അൽ ഹാരിസി എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിനു ശേഷം പ്രതിയെ ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു.
തുടർന്ന്, പ്രതിക്കെതിരെയുള്ള ആരോപണം വിചാരണയിൽ സ്ഥിരീകരിക്കുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെ തുടർന്ന് റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് (തിങ്കൾ) പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
